അമേരിക്കയുടെ സെറീന വില്യംസ് റോജേഴ്സ് കപ്പിന്റെ സെമിഫൈനലില്‍ കടന്നു. ലൂസി സഫരോവയെയാണ് സെറീന പരാജയപ്പെടുത്തിയത്.
സഫരോവയെ 4-6, 6-3, 6-4 എന്നീ സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെടുത്തിയത്. പരുക്കിനെ തുടര്‍ന്ന് ഏറെക്കാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സെറീന മികച്ച തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
നാലാം സീഡ് വിക്ടോറിയ അസാരെങ്കയുമായാണ് സെറീന സെമിയില്‍ ഏറ്റുമുട്ടുക. ഗലിന വോസ്കീബൊയെവയെ 6-1, 6 -2 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന സെമിയിലെത്തിയത്.