റോജര്‍ ഫെഡറര്‍ക്ക് വിജയതുടക്കം:സോംദേവിന് പരാജയം

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ചൊവ്വ, 28 ഓഗസ്റ്റ് 2012 (15:35 IST)
PRO
PRO
അമ്പതിരണ്ടാം ഗ്രാന്‍‌ഡ് സ്ലാം ടൂര്‍ണമെന്റില്‍ ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. അമേരിക്കയുടെ ഡൊണാള്‍ഡ് യങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഫെഡറര്‍ യു.എസ്. ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.സ്‌കോര്‍: 6-3, 6-2, 6-4. എണ്‍പത്തിയൊന്നാം റാങ്കുകാരനായ യങ്ങിന്റെ സീസണിലെ പതിനേഴാമത്തെ തോല്‍വിയാണിത്.

ജര്‍മനിയുടെ ബ്യോഫാവുവാണ് രണ്ടാം റൗണ്ടില്‍ ഫെഡററുടെ എതിരാളി. കഴിഞ്ഞ വര്‍ഷം ദ്യോകോവിച്ചിനോട് സെമിയില്‍ തോറ്റു മടങ്ങുകയായിരുന്നു ഫെഡറര്‍ ഇവിടെ.മുന്‍ വനിതാ ചാമ്പ്യന്‍ കിം ക്ലൈസ്‌റ്റേഴ്‌സും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ സെറ്റില്‍ നേരിയ ലീഡ് വഴങ്ങിയ ശേഷം ഫോം വീണ്ടെടുത്ത ക്ലൈസ്‌റ്റേഴ്‌സ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡുവലിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 6-3, 6-1.

ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സോംദേവ് ദേവ്‌വര്‍മന് ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി. സ്‌പെയിനിന്റെ റുബന്‍ റമിറെസ് ഹിഡാല്ഗൊയാണ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് സോംദേവിനെ കീഴടക്കിയത്. സ്‌കോര്‍ : 6-3, 6-2, 3-6, 6-4. നാനൂറ്റി എഴുപത്തി മൂന്നാം റാങ്കുകാരനാണ് സോംദേവ് റമിറസ് തൊണ്ണൂറ്റി നാലാം റാങ്കുകാരനും. ലണ്ടന്‍ ഒളിമ്പിക്‌സിലും സോംദേവ് ഒന്നാം റൗണ്ടില്‍ പുറത്തായിരുന്നു. റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള എതിരാളിക്കെതിരെ പിഴവുകളുടെ ബഹളമായിരുന്നു സോംദേവിന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :