റൂണിയുടെ അദ്ഭുത ഗോള്‍

ലണ്ടന്‍| WEBDUNIA|
PRO
വെയ്ന്‍ റൂണിയുടെ അദ്ഭുത ഗോളിനാണ് കഴിഞ്ഞ ദിവസത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-വെസ്താം മത്സരത്തില്‍ കാണികള്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0 വെസ്താമിനെ തോല്‍പ്പിക്കുകയും ചെയ്തു.

റൂണിയുടെ ഗോള്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ മികച്ച ഗോളുകളിലൊന്നായി. വെസ്താമിന്റെ പകുതിയില്‍ ഗോള്‍പോസ്റ്റില്‍നിന്ന്‌ 50 മീറ്റര്‍ അകലെനിന്നാണു റൂണിക്കു കാലില്‍ പന്തു കിട്ടിയത്‌. അപ്പോള്‍തന്നെ അദ്ദേഹം അത്‌ ആകാശത്തിലേക്ക്‌ ഉയര്‍ത്തിവിട്ടു. പൊസിഷനില്‍ അല്ലാതിരുന്ന വെസ്താം ഗോളി അഡ്രിയാനെ കാഴ്ചക്കാരനാക്കി പന്ത്‌ ഗോള്‍പോസ്റ്റിനു മുന്നില്‍ ഒന്നു കുത്തിയുയര്‍ന്നു ഗോള്‍വലയിലേക്കു കയറുകയും ചെയ്തു.

1996ല്‍ വിംബിള്‍ഡണിനെതിരെ ഡേവിഡ്‌ ബെക്കാം പകുതിവരയില്‍നിന്ന്‌ ഉയര്‍ത്തിവിട്ടു നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു റൂണിയുടെ ഗോള്‍. കളി കാണാന്‍ മുന്‍ ഇംഗിഷ്‌ ക്യാപ്റ്റന്‍ ഡേവിഡ്‌ ബെക്കാമും സ്റ്റേഡിയത്തിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :