റൂണി ആരാധകരുടെ ‘പ്ലെയര്‍ ഓഫ് ദ ഇയര്‍‘

ലണ്ടന്‍| WEBDUNIA|
ഇംഗ്ലണ്ട് താരം വെയ്‌ന്‍ റൂണിയെ ഫുട്ബോള്‍ ആരാധകര്‍ 2008 ലെ പ്ലെയര്‍ ഓഫ് ദ ഇയറാ‍യി തെരഞ്ഞെടുത്തു. ഫുട്ബോള്‍ അസോസിയേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് റൂണി പ്ലെയര്‍ ഓഫ് ദ ഇയറായത്.

22.2 ശതമാനം വോട്ടുകളാണ് റൂണി നേടിയത്. ആരാധകരുടെ പ്രിയതാരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇരുപത്തിമൂന്നുകാരനായ റൂണി പറഞ്ഞു. പ്രത്യേകിച്ചും ഇംഗ്ലണ്ട് ആരാധകരുടെ പ്രിയതാരമാകാന്‍ കഴിഞ്ഞത് തന്‍റെ സന്തോഷം ഇരട്ടിയാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യമായിട്ടാണ് ഒരു മുന്നേറ്റ നിരക്കാ‍രനെ ഇംഗ്ലണ്ടിലെ ആരാധകര്‍ പ്രിയതാരമായി തെരഞ്ഞെടുക്കുന്നത്. ബുധനാഴ്ച്ച ഉക്രെയ്നെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരം റൂണിയുടെ അമ്പതാം അന്താരാഷ്ട്ര മത്സരമാണ്. കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകളാണ് റൂണി നേടിയത്.

തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാ ആരാധകര്‍ക്കും റൂണി നന്ദി പറഞ്ഞു. സ്റ്റീവന്‍ ജെറാര്‍ദ് ആയിരുന്നു 2007ലെ പ്ലെയര്‍ ഓഫ് ദ ഇയര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :