റയല്‍ മാഡ്രിഡ് വീണു, ബയേണ്‍ ഫൈനലില്‍

മാഡ്രിഡ്‌| WEBDUNIA|
PRO
ചാമ്പ്യന്‍സ്‌ ലീഗ്‌ രണ്ടാം പാദസെമിയില്‍ റയല്‍ മാഡ്രിഡിന് തോല്‍‌വി. റയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക്‌ ഫൈനലില്‍ കടന്നു. ഇരുപത്തിയേഴാം മിനിറ്റില്‍ ബയേണിനു വേണ്ടി അര്‍ജന്‍ റോബന്‍ ഏല്‍പ്പിച്ച ആഘാതമാണ് റയലിന് വിനയായത്. ആദ്യ പകുതിയിലെ മുന്‍‌തൂക്കം രണ്ടാം പകുതിയില്‍ നഷ്ടപ്പെടുത്തിയ റയല്‍ ഒടുവില്‍ ബയേണിന് കീഴടങ്ങി.

പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ആദ്യ രണ്ട് അവസരങ്ങളും ബയേണ്‍ മുതലാക്കി. റയലിന് അത് സാധ്യമായില്ല. എന്നാല്‍ മൂന്നും നാലും അവസരങ്ങള്‍ ബയേണ്‍ നഷ്ടപ്പെടുത്തിയപ്പോള്‍ വീണ്ടും റയലിന് പ്രതീക്ഷയായി. മാത്രമല്ല, റയലിന്‍റെ സാബി ഒരു ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ അഞ്ചാമത്തെ അവസരം ബയേണ്‍ വീണ്ടും മുതലാക്കി. പക്ഷേ റയല്‍ അവസാന അവസരം പാഴാക്കി.

മത്സരം 1-3ന് ബയേണിന്. ഒപ്പം ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലിലേക്കുള്ള പ്രവേശനവും. മേയ്‌ 19ന്‌ നടക്കുന്ന ഫൈനലില്‍ ചെല്‍സിയുമായാണ് ബയേണ്‍ ഏറ്റുമുട്ടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :