റയല്‍ മാഡ്രിഡിന് കിടിലന്‍ വിജയം

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 10 മാര്‍ച്ച് 2014 (12:05 IST)
PRO
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് കിടിലന്‍ വിജയം. ലെവന്റെയെ മൂന്നു ഗോളിനാണ് റയല്‍ തകര്‍ത്തത്. പത്താം സ്ഥാനത്തുള്ള ടീമാണ് ലെവന്‌റെ.

മത്സരത്തിന്‍റെ പതിനൊന്നാം മിനിറ്റില്‍ ഹെഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ മാര്‍സെല്ലോ റയലിന്റെ ലീഡ് രണ്ടാക്കി. റയലിന്റെ മൂന്നാം ഗോള്‍ ലെവന്റേയുടെ വകയായിരുന്നു. അവരുടെ നിക്കോസ് കാന്‍ബസ് വരുത്തിയ പിഴവ് സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു.

ഇതോടെ റൊണാള്‍ഡോ സ്പാനിഷ് ലീഗില്‍ 25 ഗോള്‍ തികയ്ക്കുകയും ചെയ്തു. ലീഗില്‍ 27 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയലിപ്പോള്‍ 67 പോയിന്റോടെ ഒന്നാംസ്ഥാനത്താണ്. 64 പോയിന്റുമായി അറ്റ്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 63 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്ത് ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :