യൂറോ കപ്പ്: ചെക്കിനെ റഷ്യ ആക്രമിച്ച് കീഴ്പ്പെടുത്തി

വാഴ്സ| WEBDUNIA|
PRO
PRO
യൂറോ കപ്പ് 2012-ലെ ആദ്യ ജയം റഷ്യയ്ക്ക്. വാഴ്സയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ചെക് റിപ്പബ്ളിക്കിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തത്.

തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച് ചെക്കിന് മേല്‍ ആധിപത്യം ഉറപ്പിച്ചതാണ് റഷ്യയ്ക്ക് തുണയായത്. 15, 79 മിനിറ്റുകളില്‍ അലന്‍ സഗോയേവ് റഷ്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടി. ഇരുപത്തിനാലാം മിനിറ്റില്‍ റൊമാന്‍ ഷിര്‍ക്കോവും എണ്‍പത്തിരണ്ടാം മിനിറ്റില്‍ റൊമാന്‍ പാവലു ചെങ്കോവും റഷ്യയ്ക്ക് ഗോളുകള്‍ സമ്മാനിച്ചു.

വക്ളാവ് പിലാറാണ് ചെക്ക് റിപ്പബ്ളിക്കിന്റെ ആശ്വാസഗോള്‍ നേടിയത്.

യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ പോളണ്ടും ഗ്രീസും സമനിലയില്‍ പിരിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :