യുവേഫ ലീഗ്: ബയേണ്‍ ബാഴ്സയെ പൂട്ടി

മ്യൂണിക്| WEBDUNIA|
PRO
യുവേഫാ ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ സെമിഫൈനലില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് ബാഴ്സലോണയെ പരാജയപ്പെടുത്തി. ബയേണിന്റെ തട്ടകമായ അലയന്‍സ് അറീനയില്‍ നടന്ന മത്സരത്തിലാണ് ബാഴ്സയുടെ തോല്‍വി.

ജര്‍മന്‍ ലീഗില്‍ കിരീടം ഉറപ്പിച്ചതിനു പിന്നാലെയാണ് കിരീടത്തിനായി ബയേണ്‍ സ്വന്തം തട്ടകത്തിലിറങ്ങിയത്. 25, 82 മിനുട്ടുകളില്‍ തോമസ് മുള്ളര്‍ നേടിയ ഇരട്ട ഗോളുകളാണ് ബയേണിന് കരുത്തായത്.

നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ മരിയോ ഗോമസും എഴുപത്തിമൂന്നാം മിനുട്ടില്‍ ആര്യന്‍ റോബനും ഗോള്‍ നേടി. രണ്ടാം പാദ മത്സരം മെയ് ഒന്നിന് ബാഴ്സലോണയില്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :