മാഡ്രിഡ്: |
WEBDUNIA|
Last Modified ബുധന്‍, 22 മെയ് 2013 (11:54 IST)
PRO
PRO
ജോസ് മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ മൗറീഞ്ഞോ റയല്‍ വിടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ റയലിന്റെ പരിശീലകനായെത്തുന്നത്.
മുന്‍ ക്ലബായ ചെല്‍സിയിലേക്ക് മൗറീഞ്ഞോ ചേക്കേറുമെന്നാണ് സൂചന. മൂന്ന് വര്‍ഷത്തിനിടെ റയലിന് സ്പാനിഷ് ലീഗ്, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ മൗറീഞ്ഞോ നേടിക്കൊടുത്തിട്ടുണ്ട്. ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ റയലിന് കഴിഞ്ഞിരുന്നില്ല. തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്നാണ് മൗറീഞ്ഞോ ഈ സീസണെ വിശേഷിപ്പിച്ചത്.
ഈ സീസണില്‍ റയലിന് ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നത്. ജൂണ്‍ ഒന്നിന് ഒസാസുനയുമായി നടക്കുന്ന മത്സരമായിരിക്കും മൗറീഞ്ഞോയുടെ വിടവാങ്ങല്‍ മത്സരം. കഴിഞ്ഞ സീസണിലെ ലാലിഗ വിജയത്തോടെ മൗറീഞ്ഞോ റയലുമായുള്ള കരാര്‍ 2016 വരെ നീട്ടിയിരുന്നു. പാരിസ് സെയ്ന്റ് ജര്‍മ്മന്‍ പരിശീലകന്‍ ആന്‍സെലോറ്റിയാണ് റയലിന്റെ പുതിയ പരിശാലക സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്നവരില്‍ പ്രധാനി.