മെസ്സി ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഏറ്റുവാങ്ങി

ബാഴ്‌സലോണ| WEBDUNIA|
PRO
യൂറോപ്പിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനുള്ള ‘ഗോള്‍ഡന്‍ ബൂട്ട്‘ ലയണല്‍ മെസ്സി ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് മെസ്സി ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.

മുന്‍ ബാഴ്‌സ താരം റിസ്‌റ്റോ സ്‌റ്റോയ്‌ക്കോവില്‍ നിന്നാണ് മെസ്സി അവാര്‍ഡ് ഏറ്റുവാങ്ങിയത്.46 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മെസ്സി സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സയ്ക്കുവേണ്ടി നേടിയത്.

ടീം അവാര്‍ഡ് എന്നു വിശേഷിപ്പിച്ച ഈ പുരസ്‌കാം മെസ്സി ടീമംഗങ്ങള്‍ക്കും കുടുംബത്തിനും സമര്‍പ്പിച്ചു. തന്റെ പരുക്ക് ഭേദമായി വരുന്നുണ്ടെന്നും എന്നാല്‍ ധൃതിപിടിച്ച് കളിക്കളത്തില്‍ ഇറങ്ങുന്നില്ലെന്നും അവര്‍ഡ് ഏറ്റുവാങ്ങിയശേഷം മെസ്സി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :