മാഞ്ചസ്റ്റര്‍: ഏറ്റവും സമ്പന്നമായ ക്ലബ്ബ്

ചിക്കാഗോ| WEBDUNIA|
PRO
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോള്‍ ക്ലബ്ബെന്ന സ്ഥാനം തുടര്‍ച്ചയായ ആറാം വര്‍ഷവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ ലിസ്റ്റിലാണ് മാഞ്ചസ്റ്റര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഫോര്‍ബ്സിന്‍റെ കണക്കെടുപ്പ് അനുസരിച്ച് 1.8 ബില്യണ്‍ ഡോളറാണ് മാഞ്ചസ്റ്ററിന്‍റെ മൂല്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കുറവാണിത്.

പ്രവര്‍ത്തന ലാഭത്തിലും മാഞ്ചസ്റ്റര്‍ തന്നെയാണ് ഒന്നാമത്. 150 മില്യണ്‍ ഡോളറാണ് ഫോര്‍ബ്സിന്‍റെ കണക്കെടുപ്പ് പ്രകാരം മാഞ്ചസ്റ്ററിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനലാഭം. മാഞ്ചസ്റ്റര്‍ കഴിഞ്ഞാല്‍ സ്പെയിനിലെ റയല്‍ മാഡ്രിഡാണ് സമ്പന്നമായ രണ്ടാമത്തെ ക്ലബ്ബ്. 1.32 ബില്യണ്‍ ഡോളറാണ് റയലിന്‍റെ ആസ്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആര്‍സണല്‍ (1.18 ബില്യണ്‍ ഡോളര്‍), ബാര്‍സലോണ(1 ബില്യണ്‍ ഡോളര്‍) ജര്‍മനിയിലെ ബയേണ്‍ മ്യൂണിക് (990 മില്യണ്‍ ഡോളര്‍) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍. ലിവര്‍പൂള്‍(6), എ സി മിലാന്‍(7), ചെല്‍‌സി (9) എന്നിവരും അദ്യ പത്തില്‍ ഇടം‌പിടിച്ചിട്ടുണ്ട്. ടീമുകളുടെ ആസ്തിയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും ഫോര്‍ബ്സ് കണക്കെടുപ്പില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂസ്കാസില്‍ യുണൈറ്റഡിനാണ്. ന്യൂകാസില്‍ യുണൈറ്റഡിന്‍റെ മൂല്യം 30 ശതമാനം ഇടിഞ്ഞ് 198 മില്യണ്‍ ഡോളറായി. ഇക്കാലയളവില്‍ മൂല്യമുയര്‍ന്ന ഒരേയൊരു ക്ലബ്ബ് ഇന്‍റര്‍ മിലാനാണ. ഇന്‍ററിന്‍റെ മൂല്യം 12 ശതമാനം ഉയര്‍ന്ന് 413 മില്യണ്‍ ഡോളറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :