മസില്‍ കാണിച്ച് ആഘോഷം; ഗോളടിച്ചിട്ടും ബലോട്ടലിയെ കോച്ച് ശകാരിച്ചു

മറക്കാന| WEBDUNIA|
PRO
വസ്ത്രമുരിഞ്ഞുള്ള ബലോട്ടലിയുടെ വിജയാഹ്ലാദത്തില്‍ കോച്ചിന് അതൃപ്തി. മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ വിജയഗോളടിച്ചിട്ടും മരിയോ ബലോട്ടെലിയെ ഇറ്റാലിയന്‍ കോച്ച് സീസന്‍ പ്രാന്തെല്ലി ശകാരംകൊണ്ട് പൊതിഞ്ഞു.

ഗോളടിച്ചശേഷം ഷര്‍ട്ടുരിഞ്ഞ് കിംഗ് കോംഗ് ആക്ഷന്‍ കാട്ടി മഞ്ഞക്കാര്‍ഡ് വാങ്ങിയതിനാണ് ബലോട്ടെലി ചീത്ത കേട്ടത്. ബലോട്ടെലിയുടെ ഷര്‍ട്ടൂരല്‍ ഇനിമേലാല്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയ കോച്ചിനെ സൂപ്പര്‍താരം വെറുതെ മഞ്ഞക്കാര്‍ഡ് വാങ്ങിയതാണ് പ്രകോപിപ്പിച്ചത്.

നിരവധി തവണ ബലോട്ടലിയോട് ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടെന്നും മസില്‍മാനാണ് അദ്ദേഹമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഷര്‍ട്ടൂരി മാറ്റേണ്ടതില്ലെന്നും കോച്ച് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :