മറഡോണയെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി

ദുബായ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
യുഎഇയിലെ അല്‍വാസന്‍ ക്ലബ് ഡീഗോ മറഡോണയെ പരിശീലക ചുമതലയില്‍ നിന്ന് പുറത്താക്കി. മറഡോണയുടെ പരിശീലനത്തില്‍ ക്ലബിന് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

മറഡോണയെ കഴിഞ്ഞ വര്‍ഷമാണ് അല്‍വാസന്‍ ക്ലബ് പരിശീലകനായി നിയമിച്ചത്. കരാര്‍ കാലാവധി പൂര്‍ത്തിയിട്ടില്ലെങ്കിലും മറഡോണയെ പുറത്താക്കാന്‍ ക്ലബ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

പന്ത്രണ്ട് ടീമുകള്‍ മത്സരിക്കുന്ന യുഎഇ ലീഗില്‍ എട്ടാമതായാണ് അല്‍വാസന്‍ സീസണ്‍ അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :