മറഡോണ ഇനി ദുബായ് സ്പോര്‍ട്സ് അംബാസഡര്‍

ദുബായ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഫുട്ബോള്‍ ദൈവം ഡീഗോ മറഡോണ ഇനി ദുബായുടെ ഹോണററി സ്പോര്‍ട്സ് അംബാസഡര്‍. ദുബായ് അല്‍ വാസല്‍ ക്ളബിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഫുട്ബോള്‍ ഇതിഹാസത്തെ തേടി പുതിയ പദവി എത്തിയിരിക്കുകയാണ്.

ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ മറഡോണയും ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രടറി ജനറല്‍ ഡോ. അഹമ്മദ് അല്‍ ഷെറിഫും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ദുബായിയുടെ ഹോണററി സ്പോര്‍ട്സ് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മറഡോണ പറഞ്ഞു.

രാജ്യത്തെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പുതിയ പദ്ധതികള്‍ സംബന്ധിച്ച് സ്പോര്‍ട്സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തിയെന്നും വ്യക്ത‌മാക്കി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :