മയക്കുമരുന്ന്: ഫെല്പ്സിനെ കുറ്റവിമുക്തനാക്കി

PTI
മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്‌ അറസ്റ്റിലായനീന്തല്‍ കുളത്തിലെ ഇതിഹാസ താരം മൈക്കല്‍ ഫെല്പ്സിനെ കോടതി കുറ്റവിമുക്തനാക്കി.

കഴിഞ്ഞ നവംബറില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ ഫെല്‍പ്‌സ്‌ മരിജുവാന എന്ന മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പടം മാത്രം തെളിവായി സ്വീകരിച്ച് ഫെല്പ്സിനെതിരെ നടപടി സ്വീകരിക്കാനാകില്ലെന്ന് സൗത്ത്‌ കരോലീനയിലെ പ്രാദേശിക കോടതി വ്യക്തമാക്കി.

എന്നാല്‍ മയക്കുമരുന്ന് വാര്‍ത്തയെ തുടര്‍ന്ന് ഫെല്പ്സിനെ അമേരിക്കയിലെ സ്പോര്‍ട്സ്‌ ഗവേണിംഗ് ബോഡിയായ യുഎസ്‌എ സ്വിമ്മിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മൂന്നുമാസത്തേയ്ക്ക് വിലക്കിയിട്ടുണ്ട്. മയക്കു മരുന്ന്‌ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഉത്തേജക മരുന്നു വിരുദ്ധ നിയമപ്രകാരമാണ്‌ ഫെല്‍പ്സിനെ സസ്പെന്‍ഡു ചെയ്‌തത്‌.

നിരവധി ആളുകളെ നിരാശരാക്കിയ ഫെല്‍പ്സിനിത്‌ ശക്‌തമായ മുന്നറിയിപ്പാണെന്നാണ് സസ്പന്‍ഡ് ചെയ്തുകൊണ്ട് യുഎസ്‌എ സ്വിമ്മിങ്‌ പറഞ്ഞത്.

2008 ലെ ബീജിംഗ് ഒളിംപിക്സില്‍ എട്ടു സ്വര്‍ണം നേടിയ ഫെല്‍പ്സ്‌ ഒളിംപിക്സില്‍ ഇതുവരെ 14 സ്വര്‍ണം നേടിയിട്ടുണ്ട്‌.
കൊളംബിയ‍| WEBDUNIA| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (16:25 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :