ഭാര്യ സമ്മതിച്ചു, ബെക്കാം മിലാനിലേക്ക്

PTI
ഒട്ടേറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും കണ്ണീരിനും ശേഷം ലോസ് ആഞ്ചലീസ് ഗാലക്സി വിട്ട് എ സി മിലാനില്‍ ചേരാന്‍ ഡേവിഡ് ബെക്കാമിന് ഭാര്യ ബെക്കാം അനുമതി നല്‍‌കിയതായി വാര്‍ത്ത. അമേരിക്കന്‍ ടീം ലോസ് ആഞ്ജലീസ് ഗാലക്‌സിയുടെ താരമായ ബെക്കാം നിലവില്‍ ഇററാലിയന്‍ വമ്പന്‍മാരായ എ സി മിലാനിന്റെ കരാര്‍ താരമാണ്.

കരാര്‍ കാലാവധി അടുത്ത മാസം തീരാനിരിക്കെയാണ് ലോസ് ആഞ്ജലീസ് ഗാലക്സിയിലേക്കിനി തിരിച്ചുപോവേണ്ടെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചിരിക്കുന്നത്. വായ്പാ കാലാവധിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബെക്കാം കാഴ്ചവച്ചിരുന്നത്. കുട്ടികളുടെ പഠനം മുടക്കാതിരിക്കാന്‍ വിദ്യാഭ്യാസവര്‍ഷം അവസാനിക്കുന്നതുവരെ ലോസ് ഏഞ്ചല്‍‌സില്‍ തന്നെ തുടരാനാണ് വിക്‌ടോറിയയുടെ തീരുമാനം.

WEBDUNIA|
ഭര്‍ത്താവിന്റെ ഷാമ്പയിന്‍ പ്രേമവും തരികിട പ്രേമങ്ങളും ദാമ്പത്യജീവിതത്തില്‍ ഇതിനകം തന്നെ പ്രശ്നം സൃഷ്ടിച്ചിട്ടുള്ളതിനാല്‍ വിക്‌ടോറിയ അല്‍‌പം ആശങ്കയിലുമാണ്. അതിനാല്‍ തന്റെ ഫാഷന്‍ സ്റ്റുഡിയോ ലണ്ടനില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് മാറ്റാനുള്ള കടുത്ത തീരുമാനത്തിലാണ് വിക്‌ടോറിയ എന്നറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :