ഭാംബ്രിക്ക് സിംഗിന്‍റെ പ്രശംസ

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ശനി, 7 ഫെബ്രുവരി 2009 (10:59 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കിരീടം നേടിയ യൂക്കി ഭാംബ്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കിരീടം നേടിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാവിയില്‍ കൂടുതല്‍ ടൂര്‍ണമെന്‍റുകളില്‍ വിജയിക്കാനാവട്ടെ എന്നും സിംഗ് ആശംസിച്ചു.

യൂക്കി ഭാംബ്രി ഓസ്ട്രേലിയന്‍ ഓപ്പണില്‍ വിജയിച്ചത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഭാംബ്രി ഈ വിജയത്തോടെ രാഷ്ട്രത്തിന്‍റെ യശസ്സ് ഉയര്‍ത്തി. ഭാംബ്രിയുടെ വിജയം ഇന്ത്യ ആഘോഷിച്ചു എന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വെള്ളിയാഴ്ച പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.

ജനുവരി 31 ന് മെല്‍‌ബണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ എതിരാളിയായ അലെക്സാന്‍ഡ്രോസ് ഫെഡിനാന്‍ഡോസിനെ പരാജയപ്പെടുത്തിയാണ് ഭാംബ്രി കിരീടം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ആദ്യത്തെയും ഗ്രാന്‍ഡ്സ്ലാം നേടുന്ന നാലാമത്തെയും ഇന്ത്യന്‍ ജൂനിയര്‍ താരമാണ് ഭാംബ്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :