2014 ലെ ബ്രസീല്‍ ലോകകപ്പ് വന്‍ വിജയകരമായിരിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്റര്‍. അഞ്ചുതവണ കപ്പ് നേടിയ ബ്രസീലിയന്‍ ടീം ലോകകപ്പില്‍ അത്യുല്യ പ്രകടനമായിരിയിരിക്കും കാഴ്ചവെക്കുകയെന്നും താന്‍ പ്രതീക്ഷിക്കുന്നുവെന്നും സെപ് ബ്ലാറ്റര്‍ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ കപ്പിന്റെ പുരോഗതികള്‍ വിലയിരുത്താനായി ബ്രസീല്‍ കായിക മന്ത്രി അല്‍ദോ റെബലോയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
സാമ്പത്തികശേഷിയും മറ്റു മേഖലയുടെ പുരോഗതിയിലും ആത്മവിശ്വാസത്തിലാണ് രാജ്യം അതു കൊണ്ടു തന്നെ വിസ്മയകരമായ ലോകകപ്പായിരിക്കും ഇത്തവണ ബ്രസീല്‍ ഒരുക്കുകയെന്നും കായിക മന്ത്രി പറഞ്ഞു.