ബ്രസീല്‍ ടീമില്‍ പരീക്ഷണങ്ങള്‍

സാവോപോളോ| WEBDUNIA| Last Modified ചൊവ്വ, 27 ജൂലൈ 2010 (14:41 IST)
ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ പുതിയ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. ലോകകപ്പില്‍ നാണം കെട്ട തോല്‍‌വി ഏറ്റുവാങ്ങിയ ബ്രസീല്‍ ടീമില്‍ പുതിയ പരിശീലകന്‍ മനോ മെനസസാണ് സമഗ്ര പരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് മനോ മെനസസ് പരിശീലിപ്പിക്കുന്നത്.

അടുത്ത മാസം അമേരിക്കയ്ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ടീമില്‍ ലോകകപ്പില്‍ കളിച്ച നാല്‌ പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ്‌ മെനസസ്‌ ടീം പ്രഖ്യാപിച്ചിരിക്കുന്നത്‌. കക്കാ, ലൂസിയോ, മൈക്കോണ്‍, ജൂലിയോ സീസര്‍ തുടങ്ങിയ മുന്‍നിര താരങ്ങളെ ടീമില്‍ നിന്ന്‌ ഒഴിവാക്കി.

ഡാനി ആല്‍വസ്‌, റാമിറെസ്‌, തിയാഗോ സില്‍വ, റോബീഞ്ഞോ എന്നിവരെ മാത്രമാണ്‌ നിലനിര്‍ത്തിയത്‌. കഴിഞ്ഞ ആഴ്ചയാണ് മെസസ്‌ ചുമതലയേറ്റത്‌. സ്കോളാരിയടക്കം മൂന്നു പേരെയാണ്‌ ബ്രസീല്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്‌.

കഠിനമായ പരിശീല മുറകള്‍ക്ക് പേരുക്കേട്ട മുറീസീ റമാലോവിനെ ഫ്ലുമെന്‍സി ക്ലബ്ബ്‌ വിട്ടുതരില്ല എന്ന്‌ ശഠിച്ചതോടെയാണ്‌ രണ്ടാമതായി പരിഗണിച്ച കോറിന്തിയന്‍സിന്റെ റോവ്‌ മെനീസീസിനെ തെരഞ്ഞെടുത്തത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :