ബൊപ്പണ്ണയ്ക്ക് ഡബിള്‍സ്‌ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
റോഹന്‍ ബൊപ്പണ്ണ, ലോക ടെന്നിസ്‌ ഡബിള്‍സ്‌ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെതി. വിംബിള്‍ഡണില്‍ സെമി വരെയെത്തിയ ബൊപ്പണ്ണയുടെ മികച്ച പ്രകടനമാണ് റാങ്കിങ്ങില്‍ മുന്നേറാന്‍ കാരണം. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണ് റോഹന്‍ ബൊപ്പണ്ണ നേടിയിരിക്കുന്നത്.

അമേരിക്കയുടെ ബോബ്‌ ബ്രയാന്‍ - മൈക്ക്‌ ബ്രയാന്‍ സഹോദര ജോടിയാണ് സെമിയില്‍ ബൊപ്പണ്ണ-എഡ്വേര്‍ഡോ റോജര്‍ വാസെലി ജോടിയെ പരാജയപ്പെട്ടത്. വിംബിള്‍ഡണ്‍ ഡബിള്‍സില്‍ ചാംപ്യന്‍മാരായത് ബൊപ്പണ്ണ സഖ്യത്തെ തോല്‍‌പിച്ച ബ്രയാന്‍ സഹോദര ജോടിയാണ്.

ഡബിള്‍സിലെ ബൊപ്പണ്ണയുടെ സഹകളിക്കാരന്‍ എഡ്വേര്‍ഡോ റോജര്‍ വാസെലി ഫ്രഞ്ചു താരമാണ്. ബൊപ്പണ്ണയുടെ മറ്റൊരു ഡബിള്‍സ്‌ പാര്‍ട്ട്ണറായ മഹേഷ്‌ ഭൂപതി റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്‌. ലിയാന്‍ഡര്‍ പെയ്സ്‌ ഒന്‍പതാമതുമാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :