ബിന്ദ്രയ്ക്ക് രണ്ട് ലോകകപ്പുകളില്‍ വിലക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും നാഷണല്‍ റൈഫിള്‍ അസോസിയേഷനും തമ്മിലുള്ള പോര് മുറുകുന്നു. ബിന്ദ്രയെ അടുത്ത രണ്ട് ലോകകപ്പില്‍ നിന്ന് വിലക്കിയതായി അസോസിയേഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

പരിശീലനത്തിന് ഹാജരാവാത്തതിനാല്‍ ബിന്ദ്രയെ ഷൂട്ടിംഗ് ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തില്ല എന്നാണ് അസോസിയേഷന്റെ പ്രഖ്യാപനം.

പരിശീലനത്തിന് ഹാജരാവാത്തതിനെ ചൊല്ലി കഴിഞ്ഞ കുറെ ദിവസങ്ങളായി ബിന്ദ്രയും അസോസിയേഷനും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നുവരികയായിരുന്നു. തന്റെ രീതിയില്‍ പരിശീലനം നടത്താന്‍ അനുവദിച്ചില്ല എങ്കില്‍ താന്‍ ഷൂട്ടിംഗ് രംഗത്ത് നിന്ന് പിന്‍‌മാറുമെന്ന് ബിന്ദ്ര ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതെതുടര്‍ന്ന് ഫെബ്രുവരി 17 ന് തുടങ്ങുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസ് ടീമില്‍ ബിന്ദ്രയുടെ പേര് ഉള്‍പ്പെടുത്തിയില്ല. ഇതെ തുടര്‍ന്ന് കായികമന്ത്രാലയം ബിന്ദ്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൂന്നാമത്തെയും നാലാമത്തെയും ലോകകപ്പുകളിലേക്ക് ബിന്ദ്രയുടെ സ്കോറുകള്‍ പരിഗണിക്കാമെന്ന് മാത്രമാണ് അസോസിയേഷന്റെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :