ബാഴ്‌സലോണ നൂറ് പോയന്റ് എന്ന റെക്കോഡിനരികിലാണ്. നിലവില്‍ 97 പോയിന്റുള്ള ബാഴ്‌സക്ക് ഇനി സ്പാനിഷ് ലീഗില്‍ ഒരു റൌണ്ടുകൂടിയുണ്ട്. കഴിഞ്ഞ സീസണിലെ സെഞ്ച്വറി നേട്ടക്കാരായ റയല്‍ മാഡ്രിഡ് ബാഴ്‌സയെക്കാള്‍ 15 പോയന്റ് പിന്നിലാണ്.
കഴിഞ്ഞ മത്സരത്തില്‍ എസ്പാന്യോളിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ പോയന്റ് നിലയില്‍ മുന്നിലെത്തിയത്. സാഞ്ചസും പെഡ്രോയും നേടിയ ഗോളുകളിലൂടെയാണു ബാഴ്‌സ എസ്പാന്യോളിനെ തോല്പിച്ചത്. 37 കളികളില്‍ ബാഴ്‌സയുടെ 31-ാം ജയമായിരുന്നു ഇത്. അവസാന മത്സരത്തില്‍ മലാഗയെ തോല്പിച്ചാല്‍ മൂന്ന് പോയിന്റുകള്‍ക്കൂടി നേടി ബാഴ്‌സയ്ക്ക് നൂറ് പോയിന്റ് കടക്കാം.
അവസാന നിമിഷം വഴങ്ങിയ ഗോളില്‍ റയല്‍ സോസിഡാഡിനോട് സമനില കുടുങ്ങിയ റയല്‍ മാഡ്രിഡ് 82 പോയിന്റ് നേടി പോയന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്.
അത്‌ലറ്റിക്കോ മാഡ്രിഡ് 73 പോയിന്റുമായി മൂന്നാം സ്ഥാനത്തും 65 പോയന്റുമായി വലന്‍സിയയാണ് നാലാം സ്ഥാനത്തും, സോസിഡാഡ് 63 പോയന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.