ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം

മാഡ്രിഡ്| WEBDUNIA|
വിയ്യറയലിനെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിയ്യറയലിനെ ബാഴ്സാലോണ പരാജയപ്പെടുത്തിയത്.

ബാഴ്സലോണയ്ക്ക് വേണ്ടി ലയണല്‍ മെസ്സി രണ്ടു ഗോള്‍ നേടി. തിയാഗോ, സെസ്‌ക് ഫാബ്രിഗാസ്, അലെക്‌സിസ് സാഞ്ചസ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.

മറ്റൊരു മത്സരത്തില്‍ സരഗോസയെ റയല്‍ മാഡ്രിഡ് ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. റയലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടി. മാഴ്‌സലൊ, സാബി അലോന്‍സൊ, കക്കാ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :