ഫ്രഞ്ച് ഫുട്ബോളില്‍ ഇനി പുതുയുഗം

പാരിസ്| WEBDUNIA| Last Modified ശനി, 24 ജൂലൈ 2010 (16:36 IST)
കഴിഞ്ഞ ലോകകപ്പിലേറ്റ നാണക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ ഫ്രഞ്ച് ഫുട്ബോളില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് പുതിയ കോച്ച് ലോറന്‍റ് ബ്ലാന്‍‌ക്. ഫ്രാന്‍സിന്‍റെ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന 23 കളിക്കാര്‍ക്കും ഒരു മത്സരത്തില്‍ സസ്പെന്‍ഷന്‍ സമ്മാനിച്ചാണ് ബ്ലാന്‍‌കിന്‍റെ പരീക്ഷണം തുടങ്ങുന്നത്.

റയ്‌മോണ്ട് ഡോമെനിക്കിന്‍റെ പിന്‍‌ഗാമിയായെത്തിയ ബ്ലാന്‍‌ക് ഓഗസ്റ്റ് 11ന് നോര്‍വേക്കെതിരായ മല്‍‌സരത്തില്‍ നിന്നാണ് നിലവിലെ മുഴുവന്‍ ടീം അംഗങ്ങളേയും ഒഴിവാക്കിയത്. ഫ്രഞ്ച്‌ ക്ലബ്‌ ബോര്‍ഡക്സിന്റെ പരിശീലകനായിരുന്നു ബ്ലാങ്ക്‌. 2011 ജൂണ്‍ വരെ ക്ലബില്‍ തുടരണമെന്ന അഭ്യര്‍ത്ഥന നിരസിച്ചാണ്‌ ബ്ലാങ്ക്‌ ദേശീയ ടീമിന്റെ നേതൃത്വമേറ്റെടുത്തത്‌.

2009 ല്‍ ബോര്‍ഡക്സിനെ ഫ്രഞ്ച്‌ ലീഗ്‌ ചാമ്പ്യന്‍മാരാക്കി ബ്ലാങ്ക്‌ ചരിത്രം സൃഷ്ടിച്ചിരുന്നു. 1998 ല്‍ ഫ്രാന്‍സ്‌ ലോക ചാമ്പ്യന്‍മാരാകുമ്പോള്‍ ബ്ലാങ്ക്‌ ടീമംഗമായിരുന്നു. കൂടാതെ 2000 ത്തിലെ യൂറോപ്യന്‍ വിജയത്തിലും അദ്ദേഹം പങ്കുവഹിച്ചു. ബോര്‍ഡക്സിലെത്തി രണ്ടാം സീസണില്‍ തന്നെ ക്ലബിനെ ചാമ്പ്യന്‍മാരാക്കാന്‍ ബ്ലാങ്കിനായി.

എന്നാല്‍ ഈ സീസണില്‍ ആറാം സ്ഥാനത്തേയ്ക്ക്‌ പിന്തള്ളപ്പെട്ട ബോര്‍ഡക്സിന്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യത നഷ്ടമാവുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :