ഇതിഹാസ താരങ്ങള്‍ ഏറ്റുമുട്ടിയ രണ്ടാമത്തെ ടെന്നീസ് മത്സരത്തിലും ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററിനു തന്നെ വിജയം. മലേഷ്യയില്‍ നടന്ന മത്സരത്തില്‍ 7-6, 7-6 നായിരുന്നു ഫെഡററുടെ വിജയം. പഴയ മത്സരത്തേ അപേക്ഷിച്ച് ഈ മത്സരം അല്പം കടുത്തതായിരുന്നെന്ന് മാത്രം.
രണ്ടു പേരും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ നിലെവിലെ സൂപ്പറിനെ ടൈബ്രേക്കര്‍ വരെ കൊണ്ടെത്തിക്കാന്‍ പഴയകാല സൂപ്പറിനായി. 2002 ല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിരമിച്ച സമ്പ്രാസ് ഫെഡററെ ടൈബ്രേക്കറിലേക്ക് എത്തിച്ചെങ്കിലും ഫെഡററുടെ ബാക്ക്ഹാന്‍ഡ് വോളി തടുക്കാനായില്ല.
ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്ന മൂന്നു പ്രദര്‍ശന മത്സര പരമ്പരയിലെ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. അടുത്ത മത്സരം ഞായറാഴ്ച ചൈനയിലെ മക്കാവുവിലാണ്. മലേഷ്യ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു മല്‍സരം സംഘടിപ്പിച്ചത്.
സോളില്‍ നടന്ന ആദ്യ മത്സരത്തില്‍ 6-4, 6-3 ന് ഫെഡറര്‍ സമ്പ്രാസിനെ പരാജയപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ പ്രദര്ശനത്തിലല്ലാതെ ഒരിക്കലെ നേരിട്ടിട്ടുള്ളൂ. 2001 വിംബിള്‍ഡണില്‍. നാലാം റൌണ്ടില്‍ അന്നു നടന്ന പോരാട്ടത്തില്‍ അഞ്ചു സെറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഫെഡററാണ് വിജയം നേടിയത്.