റോജര്‍ ഫെഡറര്‍ ,സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ച് , സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ദാസ്കോ, അമേരിക്കയുടെ ആന്ഡിറോഡിക് എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗത്തില്‍ മൂന്നാം റൗണ്ടിലെത്തി. വനിതാവിഭാഗത്തില്‍ ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാക്കി, അമേരിക്കയുടെ വീനസ് വില്യംസ്, ബലാറസിന്റെ വിക്ടോറിയ അസാരങ്ക, ബെല്‍ജിയത്തിന്റെ ജസ്റ്റിന് ഹെനിന്, റഷ്യയുടെ മരിയ ഷറപ്പോവ എന്നിവരും മൂന്നാം റൗണ്ടിലെത്തി.
നിലവിലെ ജേതാവായ റോജര്‍ ഫെഡറര്‍ ഫ്രാന്‍സിന്റെ ഗൈല്‍സ് സിമോണെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. 6-2, 6-3, 4-6, 4-6, 6-3 എന്നീ സെറ്റുകള്‍ക്കാണ് ഫെഡറര്‍ ജയിച്ചത്.
ക്രൊയേഷ്യയുടെ ഇവാന് ഡോഡിഗിനെയാണ് ലോക മൂന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്.7-5, 6-7, 6-0, 6-2 എന്നീ സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ചിന്റെ ജയം.
വെര്‍ദാസ്കോ സെര്‍ബിയയുടെ യാന്രോ ടിസ്പാരവിച്ചിനെ 2-6, 4-6, 6-4, 7-6, 6-0 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 7-6, 6-2, 6-3 എന്നീ സെറ്റുകള്‍ക്കാണ് റോഡിക് റഷ്യയുടെ ഇഗര്‍ കുനിത്സിനെതിരെ വിജയം കണ്ടു.
അമേരിക്കയുടെ വാനിയ കിങ്ങിനെതിരെ ജയിച്ചാണ് വോസ്നിയാക്കി മൂന്നാം റൌണ്ടിലെത്തിയത്. 6-1, 6-0 എന്നീസെറ്റുകള്ക്കാണ് വാനിയ കിങ്ങിനെ വോസ്നിയാക്കി പരാജയപ്പെടുത്തിയത്.
ചെക്ക് റിപ്പബ്ലിക്കിന്റെ സാന്ദ്ര സഹ്ലവോവയെയാണ് വീനസ് വില്യംസ് പരാജയപ്പെടുത്തിയത്. 6-7, 6-0, 6-4 എന്നീ സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ ജയം. ബെല്‍ജിയത്തിന്റെ ഹെനിന് ബ്രിട്ടന്റെ എലേന ബല്താഷയെയും 6-1, 6-3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ വിര്‍ജിനി റസാനോയെ 7-6, 6-3 എന്ന സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷറപ്പോവ മൂന്നാംറൌണ്ടിലെത്തിയത്.