ഫെഡറര്‍ ലോക കായിക താരം

rogerfederar
PROPRO
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡററിന്‍റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. മികച്ച ലോക കായിക താരത്തിനുള്ള ലൗറാസ് വേള്‍ഡ് സ്പോര്‍ട്സ് മെന്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ് റോജര്‍ ഫെഡറര്‍.

മികച്ച വനിതാ താരം റഷ്യയുടെ പോള്‍വാള്‍ട്ട് താരം ഇസിന്‍ബയേവയാണ്. ലോകകപ്പ് ജേതാക്കള്‍ ഇറ്റലി മികച്ച ടീമായി. മൂന്നാം തവണയാണ് ഫെഡറര്‍ ഈ കിരീടം നേടുന്നത്.2005 ല്‍ അഞ്ച് മീറ്റര്‍ ഉയരം ചാടി റെക്കോഡ് തിരുത്തിയ ഇസിന്‍ബയേവ ഇന്‍ഡോര്‍ മീറ്റില്‍ 4.91 എന്നത് 2007 ല്‍ 4.93 ആക്കി തിരുത്തി.

ഏഴു തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷുമാക്കര്‍ ഗോള്‍ഫിലെ സൂപ്പര്‍ താരം ടൈഗര്‍ വുഡ്സ് എന്നിവരെ മറികടന്നായിരുന്നു ഫെഡറര്‍ ജേതാവായത്.

2000 ല്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയ ശേഷം മൂന്നു തവണ ഈ അവാര്‍ഡ് നേടുന്ന ആദ്യ താരമാണ് ഫെഡറര്‍. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നതിനു പുറമേ ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, ഷംഘായ് മാസ്റ്റേഴ്സ് എന്നിവിടങ്ങളിലും ഫെഡറര്‍ വിജയിച്ചിരുന്നു.

ടെന്നീസില്‍ നിന്നും ഫെഡററെ കൂടാതെ അമേരിക്കയുടെ സറീന വില്യംസ് ഫ്രഞ്ചു താരം മൗറിസ്മോ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. മികച്ച തിരിച്ചു വരവിനുള്ള അവാര്‍ഡാണ് സറീനയ്ക്ക് ലഭിച്ചത്.

മാഡ്രിഡ്:| WEBDUNIA|
2006 ല്‍ വിംബിള്‍ഡണും ഓസ്ട്രേലിയന്‍ ഓപ്പണും നേടിയ മൗറിസ്മോ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും എത്തിയിരുന്നു. ഏറ്റവും മികച്ച ബ്രേക്ക് ത്രൂ അവാര്‍ഡാണ് ആണ് മൗറിസ്മോയ്ക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :