ലണ്ടന്‍|
WEBDUNIA|
Last Modified ചൊവ്വ, 29 ജൂണ്‍ 2010 (11:08 IST)
ലോകകപ്പ് ഫുട്ബോളില്‍ വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാങ്കേതിക സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആവശ്യപ്പെട്ടു. ടെന്നീസ്, ക്രിക്കറ്റ് തുടങ്ങി ഒട്ടുമിക്ക കായിക മത്സരങ്ങളിലും സാങ്കേതിക സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഫെഡറര്‍.
ഫുട്ബോള്‍ ആരാധകനായ ഫെഡറര്‍, നിര്‍ണ്ണായക നിമിഷത്തില്‍ ഇംഗ്ലണ്ടിന് ലഭിച്ച ഗോള്‍ അനുവദിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്ന നിമിഷത്തില്‍ ഗോള്‍ അനുവദിച്ചിരുന്നുവെങ്കില്‍ മത്സരഫലം മാറിയേനെ എന്നും ഫെഡറര്‍ പറഞ്ഞു. മത്സരത്തില്‍ ജര്‍മ്മനി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ചു.
റഫറിയുടെ തെറ്റായ തീരുമാനം മെക്സിക്കോയ്ക്കും തിരിച്ചടിയായി. മെക്സിക്കോയുടെ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ കാര്‍ലോസ് ടെവസ് ഗോള്‍ നേടുമ്പോള്‍ ഓഫ്സൈഡിലായിരുന്നു. എന്നാല്‍, ലൈന്‍ റഫറിയോ, മെയിന്‍ ലഫറിയോ ഇത് കണ്ടില്ല. ഫുട്ബോള്‍ സാങ്കേതിക സേവനം ഉപയോഗപ്പെആടുത്തിയില്ലെങ്കില് നിര്‍ണ്ണായക മത്സരങ്ങളുടെ ആവേശം നഷ്ടമാകുമെന്നും ഫെഡറര്‍ പറഞ്ഞു.