ഫബ്രിഗാസ് ബാഴ്സിലോണയിലേക്ക് ചേക്കേറിയേക്കും: മെസ്സി

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 20 ഫെബ്രുവരി 2011 (17:07 IST)
ആര്‍സനല്‍ ക്യാപ്റ്റന്‍ സെസ്ക് ഫബ്രിഗാസ് ബാഴ്സിലോണയിലേക്ക് ഈ വര്‍ഷം ചേക്കേറിയേക്കുമെന്ന് ലയണല്‍ മെസ്സി. ആര്‍സനലിന്റെ സുപ്രധാന താരമാണ് ഫബ്രിഗാസെന്നും ബാഴ്സലോണയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ മെസ്സി പറഞ്ഞു.

ഈ വര്‍ഷം അവസാനം ഫബ്രിഗാസ് ബാഴസലോണയിലെത്തുമെന്നാണ് കരുതുന്നത്. ആര്‍സെനെ വെംഗറുടെ ടീമിന് ഫബ്രിഗാസിന്റെ അസാന്നിധ്യം അതിജീവിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും മെസ്സി പറഞ്ഞു.

ആര്‍സനലിന്റെ സുപ്രധാന താരമാണ് ഫബ്രിഗാസ്. അവര്‍ക്ക് ആത്മവിശ്വാസത്തോടെ പന്തേല്‍പ്പിക്കാന്‍ പറ്റുന്ന താരമാണ് ഫബ്രിഗാസ്- മെസ്സി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :