പോയിന്റ് പട്ടികയില്‍ ഒപ്പത്തിനൊപ്പം ക്രിസ്റ്റ്യാനോയും കോസ്റ്റയും സുവാരസും

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
മികച്ച യൂറോപ്യന്‍ താരത്തെ കണ്ടെത്താനുള്ള പോയിന്റ് പട്ടികയില്‍ റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അത്‌ലറ്റികോയുടെ ഡീഗോ കോസ്റ്റയും ലിവര്‍പൂളിന്റെ ലൂയിസ് സുവാരസും ഒപ്പത്തിനൊപ്പമെന്നും റിപ്പോര്‍ട്ട്.

മൂന്ന് പേര്‍ക്കും 34 പോയിന്റ് വീതമാണുള്ളത്.17 ഗോളുകളാണ് സീസണില്‍ റൊണാള്‍ഡോയും സുവാരസും ഡീഗോ കോസ്റ്റയും സ്വന്തം പേരില്‍ കുറിച്ചത്.

അവസാനം നടന്ന ലീഗ് മത്സരങ്ങളില്‍ ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് സുവാരസും കോസ്റ്റയും ക്രിസ്റ്റ്യാനോയ്‌ക്കൊപ്പമെത്തിയത്.

എല്ലാവര്‍ഷവും യൂറോപ്യന്‍ ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനാണ് ഗോള്‍ഡന്‍ ഷൂ അഥവാ ഗോള്‍ഡന്‍ ബൂട്ട് നല്‍കുന്നത്. 2011ലും 12ലും ഗോള്‍ഡന്‍ സ്വന്തമാക്കിയ ലയണല്‍ മെസ്സിക്ക് പരിക്ക് മൂലം ഇത്തവണ മികച്ച പ്രകടനം നടത്താനായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :