പുറത്താക്കണമെന്ന് ആരാധകര്‍, പോകില്ലെന്ന് വെംഗര്‍

ലണ്ടന്‍| WEBDUNIA|
PRO
ആഴ്സനല്‍ 17 കൊല്ലത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചെങ്കിലും കോച്ചെന്ന നിലയിലുള്ള തന്റെ സ്ഥാനം ഉപേക്ഷിക്കില്ലെന്ന് ആര്‍സീന്‍ വെംഗര്‍. ഈ സീസണില്‍ പ്രിമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുനില്‍ക്കുന്ന ആഴ്സനല്‍ കഴിഞ്ഞയാഴ്ച എഫ്എ കപ്പില്‍ നിന്ന് പുറത്താവുകയും ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് തോല്‍ക്കുകയും ചെയ്തിരുന്നു.

63 കാരനായ വെംഗറെ പുറത്താക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടിത്തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ടീമിനെ നേരായ മാര്‍ഗത്തില്‍ നയിക്കുകയും ജയത്തിലെത്തിക്കുകയുമാണ് തന്റെ ഉന്നമെന്ന് ആര്‍സീന്‍ വ്യക്തമാക്കി. ടീമിനിപ്പോള്‍ സമയം ശരിയല്ലെന്നും പക്ഷേ വിജയത്തിലേക്കുള്ള മുന്നേറ്റത്തിന് അത് ടീമിനെ ഒത്തൊരുമിപ്പിക്കാന്‍ സഹായിക്കുമെന്നും കോച്ച് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :