ന്യൂസിലാന്‍ഡില്‍ ഇന്ത്യക്ക് ഹോക്കിപരമ്പര

ഓക്‍ലാന്‍ഡ്| WEBDUNIA|
ന്യൂസിലാന്‍ഡിനെതിരെ അവരുടെ നാട്ടില്‍ ഇന്ത്യയ്ക്ക് ഹോക്കിപരമ്പര. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ന് നടന്ന അവസാനമത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് കിവീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. ദിലീപ് ടര്‍ക്കിയാണ് പെനാല്‍റ്റി കോര്‍ണ്ണറിലൂടെ നാല്‍‌പത്തിമൂന്നാം മിനുട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് അറുപത്തിമൂന്നാം മിനുട്ടില്‍ സന്ദീപ് സിംഗ് രണ്ടാം ഗോളും നേടി.

പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. അവശേഷിച്ച രണ്ട് മത്സരങ്ങളില്‍ വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :