നീന്തല്‍ പ്രതീക്ഷയായി വീര്‍ധവാല്‍

PROPRO
ഇന്ത്യക്ക് ഒളിമ്പിക് പ്രതീക്ഷയായി ഒരു പതിനാറ്കാരന്‍ നീന്തല്‍ കുളങ്ങള്‍ കീഴടക്കുന്നു. ബീജിങ്ങ് ഒളിമ്പിക്സില്‍ നീന്തലില്‍ മൂന്നു ഇനങ്ങളില്‍ യോഗ്യത നേടിയ മഹാരാഷ്ട്രക്കാരന്‍ വീര്‍ധവാല്‍ ഖാഡെയാണ് ഇന്ത്യന്‍ പ്രതിക്ഷകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്.

മെല്‍ബണില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഫ്രീ സറ്റൈലില്‍ ഒളിമ്പിക്ക് യോഗ്യത നേടുമ്പോള്‍ അന്നു പതിനഞ്ച് വയസ് മാത്രമുണ്ടായിരുന്ന ഖാഡെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി. പിന്നീട് 50 മീറ്ററിലും 100 മീറ്ററിലും ഖാഡേ ഒളിമ്പിക് യോഗ്യത നേടി.

നീന്തലിലെ സ്വാഭാവിക വേഗതയാണ് ഖാഡെയെ വ്യത്യസ്തനാക്കുന്നതെന്ന് പരിശീലകനും സഹ താരങ്ങളും പറയുന്നു. ഈ ഒളിമ്പിക്സിലല്ലെങ്കില്‍ 2012ല്‍ നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ ഖാഡെ രാജ്യത്തിനായി മെഡല്‍ നേടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ബീജിങ്ങില്‍ സെമിയില്‍ എത്താന്‍ സാധിച്ചാല്‍ തന്നെ അത് ഖാഡെയുടെ വന്‍ നേട്ടമായിരിക്കുമെന്ന് പരിശീലകന്‍ നിഹര്‍ അമീന്‍ അഭിപ്രായപ്പെടുന്നു. മഹാരാഷ്ട്രയിലെ ഒരു പഞ്ചസാര വ്യവസാ‍യിയുടെ മകനായ ഖാഡെ നാലാം വയസിലാണ് നീന്തല്‍ കുളത്തിലെത്തിയത്. പിന്നീട് മികച്ച പരിശീ‍ലനം നേടാനായി ബംഗലൂരുവിലുള്ള നിഹര്‍ അമീന്‍റെ പരിശീലന കേന്ദ്രത്തിലെത്തുകയായിരുന്നു.

മുംബൈ: | WEBDUNIA| Last Modified വെള്ളി, 30 മെയ് 2008 (18:31 IST)
വീര്‍ധവാല്‍ ഖാഡെയോടോപ്പം അമേരിക്കയില്‍ പരിശീലനം നേടിയെത്തുന്ന അങ്കൂര്‍ പൊസേറിയയും. സന്ദീപ് സേജ്വാലും ഇന്ത്യക്കായി ബീജിങ്ങില്‍ കുളത്തിലിറങ്ങുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :