ലണ്ടന്‍|
WEBDUNIA|
Last Modified ഞായര്‍, 26 ഏപ്രില്‍ 2009 (17:57 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ മുന്‍നിര ക്ലബ്ബായ ലിവര്‍പൂള്‍ നിക്ഷേപം തേടി ഇന്ത്യയിലേക്ക്. ഐപിഎല്‍ ടീമായ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജിഎംആര്‍ ഗ്രൂപ്പിനെയാണ് ലിവര്‍പൂള്‍ സമീപിച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ജിഎംആര്‍. വിമാനത്താവളങ്ങളുടെയും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ജിഎംആര്‍ കായികമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് താല്പര്യമുണ്ടെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച ലിവര്‍പൂളും ആഴ്സനലും തമ്മില്‍ നടന്ന കളിയില്‍ ക്ലബ്ബിന്റെ അതിഥികളില്‍ ഒരാള്‍ ജിഎംആറിന്റെ പ്രതിനിധിയായിരുന്നു. ഈ ആഴ്ച മധ്യത്തോടെ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജിഎംആര്‍ ചെയര്മാന് ഗ്രാന്ന്തി മല്ലികാര്‍ജുന്‍ റാവുവിന്റെ പ്രതിനിധി ലിവര്‍പൂള്‍ ആസ്ഥനമായ ആന്‍ഫീല്‍ഡില്‍ എത്തുമെന്നാണ് വിവരം.