നദാല്‍-ഫെഡറര്‍ ഏറ്റുമുട്ടും

WEBDUNIA| Last Modified ഞായര്‍, 18 മെയ് 2008 (18:55 IST)
ഹാംബെര്‍ബ്‌ മാസ്‌റ്റര്‍ കലാശപ്പോരാട്ടത്തില്‍ ലോകത്തെ ടെന്നീസ്‌ രാജാക്കന്മാര്‍ വീണ്ടും ഏറ്റുമുട്ടും. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോക ഒന്നാംനമ്പര്‍ റോജര്‍ ഫെഡററും രണ്ടാം നമ്പര്‍ റാഫേല്‍ നദാലും ഹാംബെര്‍ഗ്‌ കിരീടത്തിന്‌ വേണ്ടി ഏറ്റുമുട്ടും.

സെമിയില്‍ സീഡ്‌ ചെയ്യപ്പെടാത്ത ഇറ്റാലിയന്‍ താരം അന്ദ്രേസ്‌ സെപ്പിയെ ആണ്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ നദാല്‍ വീഴ്‌ത്തിയത്‌. സെര്‍ബിയന്‍ താരം നൊവാക്‌ ജെവികിനോട്‌‌ മൂന്ന്‌ മണിക്കൂര്‍ നേരം വിയര്‍പ്പൊഴുക്കി പോരാടിയാണ്‌ നദാല്‍ ഫൈനലിന്‌ യോഗ്യത നേടിയത്‌.

ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണും മറ്റ്‌ രണ്ട്‌ മാസ്റ്റേഴ്‌സ്‌ കിരീടങ്ങളും ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള സെര്‍ബിയന്‍ താരം 7-5,2-6, 6-2 എന്നീ പോയിന്റുകള്‍ക്കാണ്‌ പരാജയപ്പെട്ടത്‌. നദാലിനെ ഈ മത്സരത്തില്‍ തോല്‌പ്പിക്കാനായെങ്കില്‍ നോവാകിന്‌ ലോക രണ്ടാം നമ്പര്‍ എന്ന സ്ഥാനം ലഭിക്കുമായിരുന്നു.

സെമിയില്‍ ഫെഡറര്‍ അനായാസമായ വിജയമാണ്‌ നേടിയത്‌ 6-3, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററിന്റെ വിജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :