നദാലിനെതിരെ ഫെഡറര്‍ക്ക് വിജയം

ഷാങ്‌ഹായ്| WEBDUNIA| Last Modified ഞായര്‍, 18 നവം‌ബര്‍ 2007 (13:35 IST)

ചൈനയിലെ വന്‍വ്യാവസായിക നഗരമായ ഷാങ്‌ഹായില്‍ നടക്കുന്ന മാസ്റ്റേഴ്സ് കപ്പ് ടെന്നീസ് ടൂര്‍ണ്ണമെന്‍റിലെ ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ എതിരാളിയായ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി.

തികച്ചും ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് നദാല്‍ ഫെഡററോട് കീഴടങ്ങിയത്. സ്കോര്‍: 6-4, 6-1.

ഫൈനലില്‍ ഫെഡററുടെ എതിരാളി ഡേവിഡ് ഫെററാണ്. അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കിനെ പരാജയപ്പെടുത്തിയാണ് ഡേവിഡ് ഫെറര്‍ ഫൈനലിലെത്തിയത്. സ്കോര്‍: 6-1, 6-3.

ഫെഡററുമായി ഏഴു തവണ ഏറ്റുമുട്ടിയിട്ടുള്ള ഫെഡറര്‍ എല്ലാതവണയും വിജയിക്കുകയാണുണ്ടായത്. ഇത്തവണയും അത് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ലോക ഒന്നാം നമ്പര്‍ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :