ദ്യോക്കോവിച്ചിന് തിരിച്ചുവരവ്

മാര്‍സ്‌ലെ| WEBDUNIA|
ലോക മൂന്നാം നമ്പര്‍ താരം നൊവാ‍ക് ദ്യോക്കോവിച്ചിന് മാര്‍സ്‌ലെ ഓപ്പണില്‍ ഉജ്ജ്വല തിരിച്ചുവരവ്. ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം വിശ്രമത്തിലായിരുന്ന ദ്യോക്കോവിച്ച് ഫ്രാന്‍സിന്‍റെ ജെറേമി ചാര്‍ഡിയെ പരാജയപ്പെടുത്തിയാ‍ണ് മാര്‍സ്‌ലെയില്‍ തിരിച്ചുവരവ് നടത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (7-6, 6-4 ) ദ്യോക്കോവിച്ചിന്‍റെ വിജയം. 13 എയ്സുകള്‍ ഉതിര്‍ത്ത ദ്യോക്കോവിച്ചിന് ഒരു ബ്രേക്ക് പോയിന്‍റ് മാത്രമേ അതിജീവിക്കേണ്ടി വന്നുള്ളു.

കളിയുടെ താളം വീണ്ടെടുക്കുക വിഷമകരമായിരുന്നെന്ന് ദ്യോക്കോവിച്ച് പറഞ്ഞു. ചെക്കിന്‍റെ ജാന്‍ ഹെന്‍‌റിച്ചിനെ ആണ് ദ്യോക്കോവിച്ച് അടുത്ത റൌണ്ടില്‍ നേരിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :