ദേശീയ ബാഡ്മിന്‍റണ്‍: തുളസി ഫൈനലില്‍

ഇന്‍ഡോര്‍| WEBDUNIA|
73ആമത് ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ വിഭാഗത്തില്‍ കേരളത്തിന്‍റെ പിസി തുളസി ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന സെമി ഫൈനല്‍ മല്‍‌സരത്തില്‍ മഹാരാഷ്ട്രയുടെ മുദ്ര ദെയ്ഞ്ചയെയാ‍ണ് തുളസി പരാ‍ജയപ്പെടുത്തിയത്. സ്കോര്‍ 21-12, 21-17.

ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനലില്‍ മഹാരാഷ്ട്രയുടെതന്നെ സയാലി ഗോഖലെ ആണ് തുളസിയുടെ എതിരാളി. ഇതുവരെ സീഡ് ചെയ്യപ്പെടാത്ത തുളസി ടോപ് സീസും മഹാരാഷ്ട്ര താരവുമായ നേഹ പണ്ഡിറ്റിനെ അട്ടിമറിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്ത്. തുടര്‍ന്ന് ആ‍ന്ധ്രയുടെ സിക്കി റെഡ്ഡിയെ തുളസി ക്വാര്‍ട്ടറില്‍ പരാ‍ജയപ്പെടുത്തി.

ഇതോടെ വ്യക്തിഗത വിഭാഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയായി തുളസി. അതേസമയം ഡബിള്‍സില്‍ തുളസി റെഡ്ഡി സഖ്യം പരാജയപ്പെട്ടു. റെയില്‍വേയുടെ ധന്യ നായര്‍-അനിത സഖ്യമാണ് ഇവരെ പരാജയപ്പെടുത്തിയത്. സ്കോര്‍ 17-21, 21-17, 21-19.

മിക്സ്ഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ന് മലയാളികളായ അപര്‍ണ്ണ ബാലന്‍ - അരുണ്‍ വിഷ്ണു സഖ്യം ആന്ദ്രക്കാരിയായ സ്വദേശിനി ജ്വാല - മലയാളി താരം ഡിജു സഖ്യത്തെ നേരിടും. ആണ്‍കുട്ടികളുടെ ഡബിള്‍സ് ഫൈനല്‍ മല്‍‌സരവും ഇന്ന് നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :