ദുബായില്‍ പെയ്സ് സഖ്യത്തിന് നിരാശ

ദുബായ്| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (15:53 IST)
PRO
ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സിനും ചെക് താരം ലൂക്കാസ് ളൌഹിക്കും ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടപ്പോരാട്ടത്തില്‍ തോല്‍‌വി. ഡബിള്‍സ് വിഭാ‍ഗം ഫൈനലില്‍ സ്വീഡിഷ് താരം സിമോണ്‍ ആസ്പെലിന്‍ ഓസീസ് താരം പോള്‍ ഹാന്‍‌ലെ സഖ്യത്തോടാണ് ഇന്തോ-ചെക് സഖ്യം പരാജയപ്പെട്ടത്.

അമ്പത്തിയേഴു മിനുട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പെയ്സും ളൌഹിയും അടിയറവ് പറഞ്ഞത്. സ്കോര്‍ 6-2, 6-3. ഗാലറിയില്‍ പെയ്സിന്‍റെ വിജയത്തിനായി ആര്‍ത്തലച്ച ഇന്ത്യന്‍ കാണികളെ നിരാശപ്പെടുത്തുന്നതായിരുന്നു പെയ്സ്-ളൌഹി കൂട്ടുകെട്ടിന്‍റെ പ്രകടനം.

മോശം തുടക്കമായിരിക്കാം കളിയുടെ താളം തെറ്റിച്ചതെന്നും ഞങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും പെയ്സ് നിരാശയോടെ പറഞ്ഞു. എതിരാളികള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും അതിനൊപ്പം ഉയരാന്‍ ആയില്ലെന്നും പെയ്സ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :