ജാംഷെഡ്പുര്‍|
ഹരിപാല|
Last Modified ചൊവ്വ, 15 ഫെബ്രുവരി 2011 (18:54 IST)
ദേശീയ ഗെയിംസില്‍ വനിതകളുടെ ഫുട്ബോള്‍ മത്സരത്തില്‍ മണിപ്പൂര്‍ ത്രിപുരയെ ഗോള്‍ മഴയില്‍ മുക്കി. മത്സരത്തില്‍ എതിരില്ലാത്ത 24 ഗോളുകള്‍ക്ക് മണിപ്പൂര്‍ വിജയിച്ചു.
മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ മണിപ്പൂര്‍ ഗോള്‍ നേടി. ബീനാ ദേവിയായിരുന്നു ആദ്യ ഗോള്‍ നേടിയത്. ബീനദേവിയും റീണറോയ് ദേവിയും ആറ് ഗോളുകള്‍ വീതമാണ് നേടിയത്. മന്ദാകിനി ദേവി ഹാട്രിക് നേടി.
നേരത്തെ ത്രിപുര അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രത്യേക അനുമതിയോടെയാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.