താരങ്ങള്‍ പരിശീലനം നടത്തുന്ന ഗ്രൗണ്ടിലേക്ക് ശിവസേന മാര്‍ച്ച് നടത്തി

മുംബൈ| WEBDUNIA|
PRO
ഹോക്കി ഇന്ത്യ ലീഗിനെത്തിയ പാക്കിസ്ഥാന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന മുംബൈ ഹോക്കി അസോസിയേഷന്‍ ഗ്രൗണ്ടിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പാക് താരങ്ങളെ സ്റ്റേഡിയത്തില്‍ നിന്നു മാറ്റുകയും ചെയ്തു. ലീഗില്‍ പങ്കെടുക്കുന്ന പാക് താരങ്ങള്‍ക്ക് ശനിയാഴ്ചയാണ് ഇന്ത്യ വിസ അനുവദിച്ചത്. കനത്ത സുരക്ഷയാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :