മെല്‍ബണ്‍|
WEBDUNIA|
Last Modified വെള്ളി, 30 ജനുവരി 2009 (13:45 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സ് യഥാര്‍ത്ഥത്തില്‍ വില്യംസ് സഹോദരിമരുടെ കുടുംബക്കാര്യമായി മാറുന്നു. വനിതാ ഡബിള്‍സ് കിരീടം വീണ്ടും അമേരിക്കയുടെ സെറീന വില്യംസ്-വീനസ് വില്യംസ് സഹോദരിമാര്‍ സ്വന്തമാക്കി.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ വില്യംസ് സഹോദരിമാരുടെ മൂന്നാം കിരീടമാണിത്. വീനസ് സിംഗിള്‍സ് മത്സരത്തില്‍ വീണു പോയെങ്കിലും സറീന ഫൈനലില്‍ എത്തിയിട്ടുണ്ട്. ദിനാര സഫീനയെ ആണ് സറീന കിരീടപ്പോരാട്ടത്തില്‍ നേരിടുക.