ഏഷ്യന്‍ അത്‌ലെറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ടിന്‍റു ലൂക്കയ്ക്ക് വെങ്കലം. ഇന്ത്യക്ക് വേണ്ടി പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഗമന്തറാം വെങ്കലം നേടിയപ്പോള്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേയ്‌സില്‍ സുധാ സിംഗ് വെള്ളിയും സ്വന്തമാക്കി.
ഒരു സ്വര്‍ണവും രണ്ട് വെള്ളിയും എട്ട് വെങ്കലവും മാത്രം നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ എട്ടാമതായി. 11 സ്വര്‍ണം നേടിയ ജപ്പാന്‍ ഒന്നാമനായി. ചൈന 10 സ്വര്‍ണവുമായി രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി. അഞ്ച് സ്വര്‍ണം നേടിയ ബഹ്‌റൈന്‍ മൂന്നാമനായി.
പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഗമന്തറാം ഒരു മിനിട്ട് 46.36 സെക്കന്‍ഡ് കൊണ്ടു ഫിനിഷ് ചെയ്‌താണു വെങ്കലം നേടിയത്. ഗമന്തറാമിന്റെ കന്നി ഏഷ്യന്‍ അത്‌ലറ്റിക്‌സ് മെഡലായിരുന്നു. ലയാളി താരം സജീഷ് ജോസഫ് ഈയിനത്തില്‍ അഞ്ചാമതായി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്‌റ്റീപ്പിള്‍ ചേസില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് സുധാ സിംഗ്.