ജോക്കോവിക്ക്- സോംഗ ഫൈനല്‍

PROPRO
ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലിനു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സെമിയില്‍ കാല്‍ ഇടറിയതിനു പിന്നാലെ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററും കലാശക്കളിയിലേക്ക് എത്താതെ പുറത്തായി. ലോക മൂന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്കാണ് ഫെഡററുടെ കിരീട മോഹത്തിനു അറുതി വരുത്തിയത്.

ഏറ്റവും ശക്തമായ അട്ടിമറികളില്‍ ഒന്നില്‍ സ്വിസ് താരത്തിനെതിരെ 7-5, 6-3, 7-6 എന്ന സ്കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്‍റെ ജയം. ഫൈനലില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയെ ജോക്കോവിക്ക് നേരിടും. ആദ്യ സെറ്റ് നേടിയതിനു ശേഷം ജോക്കോവിക്കിന്‍റെ ശക്തമായ തിരിച്ചു വരവില്‍ ഫെഡറര്‍ ഒലിച്ചു പോകുകയായിരുന്നു.

ഒന്നാം നമ്പറിനു ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്ന പോരാട്ടം ഒരു മണിക്കൂറും 57 മിനിറ്റും നീണ്ടു നിന്നു. തുടര്‍ച്ചയായി പതിനൊന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്‍ഷ്യമിട്ടു വന്ന ഫെഡറര്‍ക്ക് സ്വപ്നം സാക്ഷാത്‌ക്കരിക്കാനായില്ല. 13 വിജയങ്ങളുമായി അമേരിക്കന്‍ പീറ്റ് സമ്പ്രാസിന്‍റെ റെക്കോഡ് ഇളക്കം തട്ടാതെ നില്‍ക്കും.

മെല്‍ബണ്‍:| WEBDUNIA|
ആദ്യ സെറ്റില്‍ ഫെഡറര്‍ ജോക്കോവിക്കിന്‍റെ വെല്ലു വിളി അതിജീവിച്ചെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളില്‍ വരുത്തിയ പിഴവുകള്‍ തന്നെയായിരുന്നു ഒന്നാം നമ്പറിന്‍റെ പതനത്തിനു കാരണമായത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയെയാണ് ജോക്കോവിക്ക് ഫൈനലില്‍ നേരിടുക. 2005 ലെ ഫ്രഞ്ച് ഓപ്പണു ശേഷം ആദ്യമായിട്ടാണ് സോംഗ ഫൈനല്‍ കളിക്കാനെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :