ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന് ഹെനിന് സൂറിച്ച് ഓപ്പണ്‍ ടെന്നീസ് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ കൌമാര താരം അഗ്നിയെസ്ക്ക റെഡ്വാന്സ്ക്കയെ 6-4, 6-2 നു പരാജയപ്പെടുത്തിയാണ് ഒന്നാം നമ്പര്‍ ബെല്‍ജിയം താരം ആദ്യ നാലില്‍ ഉള്‍പ്പെട്ടത്.
വെള്ളീയാഴ്ച നടന്ന മത്സരത്തില്‍ ഈ വര്‍ഷത്തെ മികച്ച പ്രകടനത്തിലൂടെ ഹെനിന് സെമിയില്‍ എത്തിയത്. പതിനെട്ടുകാരിയാ പോളീഷ് താരം ആദ്യ രണ്ടാം സര്‍വീസ് ഗെയിമില്‍ ഹെനിനെ ബ്രേക്ക് ചെയ്ത് 3-3 എന്ന നിലയിലേക്ക് സ്കോര്‍ എത്തിച്ചതാണെങ്കിലും ഹെനിന് ശക്തമായി തിരിച്ചു വരികയായിരുന്നു.
സെമിയില്‍ ചെക്ക് റിപ്പബ്ലിക്ക് താരമായ പതിനഞ്ചാം നമ്പര്‍ നിക്കോളാ വൈദ്സോവയാണ് ഹെനിന് എതിരാളിയാകുന്നത്. ഉക്രയിന് താരം അലോണ ബൊണ്ടാരെങ്കോയെ പരാജയപ്പെടുത്തിയാണ് വൈദിസോവ സെമിയില്‍ കടന്നത് ഏറെയൊന്നും കഷ്ടപ്പെടാതെ തന്നെ 6-1, 6-4 നു എതിരാളിയെ വീഴ്ത്താന്‍ വദിസോവയ്ക്കു കഴിഞ്ഞു.
രണ്ടാമത്തെ സെമിയില്‍ ഫ്രഞ്ച് താരം ഷിയാവോന നാട്ടുകാരിയായ തത്യാന ഗോളൊവിനെ നേരിടും. രണ്ടാം നമ്പര്‍ താരം റഷ്യയുറ്റെ സ്വറ്റ്ലാന കുസ്നെറ്റ്സോവ പരുക്കു മൂലം മത്സരത്തില്‍ നിന്നും പിന്മാറിയതാണ് ഷിയാവോനയ്ക്ക് അവസരം ഒരുങ്ങിയത്. 3-6, 3-3 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴായിരുന്നു റഷ്യന്‍ താരത്തെ പരുക്കു പിടി കൂടിയത്.
ഒന്നാം നമ്പര്‍ ഹെനിന് ഈ വര്‍ഷം തുടര്‍ച്ചയായി ഒമ്പതാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നടന്ന 13 ടൂര്‍ണമെന്റിലും അവര്‍ സെമിയില്‍ കടന്നു. അതിനു പുറമേ തുടര്‍ച്ചയായി പതിനേഴാം വിജയമാണ് റെഡ്വാന്സ്ക്കെതിരെ നേടിയത്.