ജര്‍മനിയെ ഓസ്‌ട്രേലിയ അട്ടിമറിച്ചു

പാരീസ്| WEBDUNIA| Last Modified വ്യാഴം, 31 മാര്‍ച്ച് 2011 (10:55 IST)
സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ ഓസ്‌ട്രേലിയ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയ ജര്‍മ്മനിയെ തകര്‍ത്തത്.

ഒന്നാം പകുതിയിലെ ഇരുപത്തിയാറാം മിനിറ്റില്‍ ഗോമസിന്റെ ഗോളില്‍ ജര്‍മനിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ സോക്കറൂസ് കര്‍ണി (61), വില്‍ഷെയര്‍ (64) എന്നിവരുടെ ഗോളുകളിലൂടെ ഓസ്ടേലിയ ജര്‍മ്മനിയില്‍ നിന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു.

മറ്റൊരു കളിയില്‍ ഇംഗ്ലണ്ടിനെ ആഫ്രിക്കന്‍ ടീം 1-1 ന് സമനിലയില്‍ തളച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :