ചുവപ്പില്‍ ഭാഗ്യം തേടി ഇംഗ്ലണ്ട്

ജോഹ്നാസ്‌ബര്‍ഗ്| WEBDUNIA|
PRO
പ്രാഥമിക റൌണ്ടില്‍ നിന്ന് കഷ്ടിച്ച് കടന്നു കൂടിയ ഇംഗ്ലണ്ട് ടീം ജര്‍മനിയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പ് ജഴ്സി അണിഞ്ഞു തന്നെ കളത്തിലിറങ്ങും. സ്ലൊവേനിയയ്ക്കെതിരെ വിജയം നേടാ‍നായത് ചുവന്ന ജഴ്സി അണിഞ്ഞതു കൊണ്ടാണെന്നാണ് ഇംഗ്ലണ്ട് ടീം വിശ്വസിയ്ക്കുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രാഥമിക ജഴ്സിയായ വെളള ജഴ്സിയെ ജര്‍മനിയ്ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിലും കളത്തിനു പുറത്ത് നിര്‍ത്താന്‍ തന്നെയാണ് ഇംഗ്ലീഷ് ടീമിന്‍റെ തീരുമാനം.

ഞായറാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആര് പുറത്തായാലും അത് യൂറോപ്പിന്‍റെ നഷ്ടം കൂടിയാവും. ഇതുവരെ ലാറ്റിനമേരിക്ക തിളങ്ങിയ ലോകകപ്പില്‍ യൂറോപ്യന്‍ വമ്പന്‍‌മാരായ ഫ്രാന്‍സും ഇറ്റലിയും ആദ്യ റൌണ്ടിലെ പുറത്തായിക്കഴിഞ്ഞു. ജര്‍മനിയും ഇംഗ്ലണ്ടും 27 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 12 വിജയങ്ങളുമായി ഇംഗ്ലണ്ടിനാണ് ആധിപത്യം.

10 വിജയങ്ങളാണ് ജര്‍മന്‍ പടയ്ക്കുള്ളത്. അഞ്ചു മത്സരങ്ങള്‍ സമനിലയിലായി. മുഴുവന്‍ സമയത്ത് ഇംഗ്ലണ്ട് ഒരു കളിയില്‍ മാത്രമെ ജര്‍മനിയോട് തോറ്റിട്ടുള്ളു എന്ന പ്രത്യേകതയുമുണ്ട്. മത്സരം പെനല്‍റ്റിയിലായിരിക്കും തീരുമാനിക്കപ്പെടുക എന്നാണ് ഭൂരിഭാഗം ഇംഗ്ലീഷ് ജര്‍മന്‍ ആരാധകരും കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :