ചിലി, സ്‌പെയിന്‍, പോര്‍ചുഗല്‍ രണ്ടാം റൌണ്ടില്‍

ഡര്‍ബന്‍| WEBDUNIA| Last Modified ശനി, 26 ജൂണ്‍ 2010 (08:19 IST)
ലോകകപ്പ് ഫുട്ബാളില്‍ ബ്രസീല്‍, ചിലി, സ്പെയിന്‍, പോര്‍ച്ചുഗള്‍ ടീമുകള്‍ രണ്ടാം റൌണ്ടില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ചിലിയെയും സ്‌പെയിന്‍ പോര്‍ചുഗലിനെയും നേരിടും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബ്രസീലും പോര്‍ച്ചുഗലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഒരോ പോയന്റുകള്‍ പങ്കുവെച്ചതോടെ ബ്രസീല്‍ ഏഴ് പോയന്‍േറാടെ ഗ്രൂപ്പ് ജേതാക്കളായി.

മറ്റൊരു മല്‍സരത്തില്‍ ഐവറി കോസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളിന് ഉത്തരകൊറിയയെ കീഴടക്കി. യായ ടൂറെ, റാമിറെക്, സലോമന്‍ കാലു എന്നിവരാണ് ഐവറി കോസ്റ്റിനുവേണ്ടി ഗോള്‍ നേടിയത്. ബ്രസീല്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുകയും വലിയ ഗോള്‍ വ്യത്യാസത്തില്‍ കൊറിയയെ തോല്‍പ്പിക്കുകയും ചെയ്താലേ ഐവറി കോസ്റ്റിന് പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ.

ഗ്രൂ‍പ്പ് എച്ചില്‍ നിന്ന് സ്പെയിനും ചിലിയും പ്രീക്വാര്‍ട്ടറിലെത്തി. സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചിലിയെ കീഴടക്കി. ഡേവിഡ് വിയ്യയും ആന്ദ്രേ ഇനിയേസ്റ്റയുമാണ് സ്പെയിനിന് വേണ്ടി ഗോള്‍ നേടിയത്. റോ്രഡിഗോ മില്ലറാണ് ചിലിയുടെ ഗോള്‍സ്‌കോറര്‍.

സ്‌പെയിനിനും ചിലിക്കും ആറു പോയന്റ് വീതമാണ് സമ്പാദ്യം. മികച്ച ഗോള്‍ ശരാശരിയുള്ള സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ സ്വിറ്റ്‌സര്‍ലന്റും ഹോണ്ടുറാസും പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :