ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 15 ഏപ്രില്‍ 2011 (17:18 IST)
പുരുഷവിഭാഗം ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ന്യൂഡല്‍ഹിയില്‍ ഡിസംബര്‍ മൂന്നുമുതല്‍ 11 വരെ നടക്കുമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് പ്രഖ്യാപിച്ചു. ആതിഥേയര്‍ എന്ന നിലയില്‍ ടൂര്‍ണ്ണമെന്റിന് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കും.
എട്ട് രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഒളിമ്പിക്സ് ചാമ്പ്യന്മാരായ ജര്‍മ്മനി, 2010 ഹോക്കി ലോകകിരീടം നേടിയ ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ മത്സരത്തിന്റെ മാറ്റുകൂട്ടും. ഹോളണ്ട്, ഇംഗ്ലണ്ട്, സ്പെയിന്, ദക്ഷിണ കൊറിയ, പാകിസ്ഥാന് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.
ഈ സീസണിലും അടുത്തവര്ഷത്തിലുമായി നടക്കുന്ന ഒമ്പത് ടൂര്‍ണമെന്റുകളുടെ തീയതിയാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 2012 ലണ്ടന്‍ ഒളിമ്പിക്സിന്റെ പുരുഷ- വനിതാ യോഗ്യതാമത്സരങ്ങള്‍ ഡല്‍ഹിയില്‍ അടുത്ത ഫെബ്രുവരി 15 മുതല്‍ 26 വരെ നടക്കും.
വനിതാവിഭാഗം ചാമ്പ്യന്‍സ് ട്രോഫി ഹോക്കി അര്‍ജന്റീനയില്‍ അടുത്തവര്‍ഷം ജനുവരി 28 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നടക്കും.