ഗുസ്തി: ഇന്ത്യയ്ക്ക് സ്വര്‍ണ നേട്ടം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 14 ജൂലൈ 2009 (18:23 IST)
സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഗ്രാന്‍ പ്രീമിയോ ഡി എസ്പാന ഗുസ്തി ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടി. ഗ്രെകോ റോമന്‍ സ്റ്റൈല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ അനില്‍ കുമാര്‍ ഭരുയയാണ് സ്വര്‍ണമെഡല്‍ നേടിയത്.

55, 120 കിലോഗ്രാം വിഭാഗത്തിലാണ് രണ്ട് വെങ്കല മെഡല്‍ ലഭിച്ചത്. ഇന്ത്യന്‍ താരം ഹരി കൃഷ്ണ 55 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ നേടിയപ്പോള്‍ ദേവേന്ദര്‍ സിംഗ് 120 കിലോഗ്രാം വിഭാഗത്തിലാണ് മികവ് കാട്ടിയത്.

റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് അറിയിച്ചതാണിത്. രണ്ട് ദിവസമായി നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയില്‍ നിന്ന് ആറു താരങ്ങള്‍ പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :